
വിവാഹദിനം എന്നത് എല്ലാവർക്കും ഏറെ പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ ഉള്ള ദിനമാണ്. അന്നത്തെ ദിവസം എങ്ങനെയായിരിക്കണം കളറാക്കേണ്ടത് എന്ന് സംബന്ധിച്ച് ഓരോരുത്തർക്കും അവരുടേതായ സങ്കല്പങ്ങളുമുണ്ടാകും. എന്നാൽ, ഫ്ലോറിഡയിൽ നിന്നുള്ള ഒരു യുവതി തന്റെ വിവാഹദിനത്തിൽ തന്നെ പ്രസവിച്ചു.
ഫ്ലോറിഡയിൽ നിന്നുള്ള ബ്രിയാന ലൂക്ക-സെറെസോ എട്ട് മാസം ഗർഭിണിയായിരുന്നു. ആ സമയത്താണ് അവളുടെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് പക്ഷേ വയ്യാതാവുകയും ആശുപത്രിയിൽ പോകേണ്ടി വരികയും ചെയ്തു. ആശുപത്രിയിൽ വച്ച് അവൾക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്വി) ഉണ്ടെന്ന് കണ്ടെത്തി. കൂടുതൽ എന്തെങ്കിലും സങ്കീർണതകളുണ്ടാകുന്നതിന് മുമ്പ് പ്രസവം നടത്തുക എന്നതായിരുന്നു ഡോക്ടർമാരുടെ തീരുമാനം.
എന്നാൽ, അടുത്ത ദിവസം സിറ്റി ഹാളിൽ വച്ചായിരുന്നു അവളുടെയും ലൂയിസ് സെറെസോയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ബ്രിയാനയും ലൂയിസും ലേബർ റൂമിന്റെ മുന്നിലെത്തിയപ്പോൾ നഴ്സ് അവരോട് സാധാരണ എല്ലാവരോടും ചോദിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു. അതിൽ വിവാഹിതരാണോ എന്ന ചോദ്യവും ഉണ്ടായിരുന്നു. അപ്പോഴാണ് അടുത്ത ദിവസം തങ്ങളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ് എന്ന് ഇരുവരും പറയുന്നത്.
ഇതറിഞ്ഞ ആശുപത്രിയിലെ ജീവനക്കാരും അധികൃതരും അവരുടെ വിവാഹം മുടങ്ങരുത് എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ നഴ്സുമാരൊക്കെ ചേർന്ന് അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു നഴ്സ് ഒരു പുരോഹിതനെയും തയ്യാറാക്കി. അങ്ങനെ നിശ്ചയിച്ച ദിവസം തന്നെ ആശുപത്രിയിൽ ഇരുവരുടേയും വിവാഹം നടന്നു.
വിവാഹത്തിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ്, വിവാഹത്തിന്റെ കേക്കും കഴിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ. അപ്പോഴേക്കും ബ്രിയാന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ലാൻഡൺ ഇർവിൻ എന്നാണ് ദമ്പതികൾ കുഞ്ഞിന് പേര് നൽകിയത്.
ആശുപത്രിയിലെ ജീവനക്കാരും മറ്റും തങ്ങളെ അവരുടെ കുടുംബം പോലെ തന്നെയാണ് കണ്ടത് എന്ന് ബ്രിയാന പറയുന്നു. ആശുപത്രിയിൽ വച്ച് വിവാഹിതരായെങ്കിലും ഭാവിയിൽ ഒരു വിവാഹ റിസപ്ഷൻ ചടങ്ങ് വലുതായി നടത്തണം എന്നാണ് ബ്രിയാനയുടെയും ഭർത്താവ് ലൂയിസും തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]