
ദില്ലി: തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള, കർണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളിൽ ഇടപെടാനില്ല. വിഷയത്തിലെ നിയമപ്രശ്നങ്ങൾ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്,സംസ്ഥാനസർക്കാരിന്റെ അടക്കം ഹർജികളാണ് തീർപ്പാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]