സിനിമയ്ക്ക് പുറത്തും അകത്തും ഒരുപോലെ സൗഹൃദങ്ങൾ കൊണ്ടുനടക്കുന്നൊരാളാണ് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ധർമജൻ ബോൾഗാട്ടി.
ഇരുവരും ഒന്നിച്ചെത്തിയ സിനിമകളും ഷോകളും പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരമാണ്. ഇപ്പോഴിതാ ജനവിധി കാത്തിരിക്കുന്ന രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകനെന്ന് ആശംസിക്കുകയാണ് ധർമജൻ ബോൾഗാട്ടി.
“പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…അപ്പൊ ഞാൻ പറഞ്ഞു, “എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ’’. പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന് എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു.
നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി’’, എന്നായിരുന്നു ധർമജന്റെ വാക്കുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

