ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന പുതിയ തന്ത്രങ്ങൾ ധാർമ്മിക അതിർവരമ്പുകൾ ലംഘിക്കുന്നതായി പരാതി. ഒരു ടെക് സ്ഥാപകൻ തനിക്ക് ലഭിച്ച ഭീഷണിയുണർത്തുന്ന ഇമെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്.
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ‘കോൾഡ് ഇമെയിൽ’ ഇതാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു’ ‘നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു’ (Your family is going to die) എന്ന ഭീതിജനകമായ സബ്ജക്ട് ലൈനോടെയാണ് ഇമെയിൽ എത്തിയത്.
എന്നാൽ, ആകാംക്ഷയും ഭയവും കാരണം ഇമെയിൽ തുറന്ന് നോക്കിയ ഉപഭോക്താക്കൾ ഞെട്ടിപ്പോയി. ഉള്ളടക്കത്തിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്: “കമ്പനിയുടെ ഓഫർ സ്വീകരിച്ചില്ലെങ്കിൽ നിങ്ങളുടെ കുടുംബം ‘നാണക്കേട് കൊണ്ട് മരിക്കും’.
ഞങ്ങളുടെ പുതിയ എഐ ടൂൾ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം ഡിസ്കൗണ്ട് നൽകുന്നു.” ‘ബ്രെറ്റ്’ എന്ന് പേരുള്ള ഒരാളാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. ബി2ബി സാസ് കമ്പനികളുടെ പ്രവർത്തനങ്ങൾ ലളിതമാക്കാൻ ഈ സേവനം എങ്ങനെ സഹായിക്കുമെന്ന് വിശദീകരിക്കാൻ ഒരു ചെറിയ ഫോൺ കോളിന് സമയം അനുവദിക്കണമെന്നും ഇമെയിലിൽ ആവശ്യപ്പെടുന്നുണ്ട്.
Worst cold email I’ve ever gotten. WTF pic.twitter.com/WJWo27vsPK — Emir Atli (@emiratli_) April 8, 2026 പരസ്യങ്ങൾ പരിധി വിടുന്നു ഈ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി.
ഇത്തരം ‘ഷോക്ക് വാല്യൂ’ മാർക്കറ്റിംഗ് രീതികൾ ഉപഭോക്താക്കളെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു. “ഇത് ഇപ്പോൾ പരിധി വിട്ടുപോയിരിക്കുന്നു,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “ഇതൊരു മാനസികരോഗത്തിന് തുല്യമായ പ്രവർത്തിയാണെന്നും ഇവർക്കെതിരെ പരാതിപ്പെടണമെന്നും” മറ്റ് പലരും പ്രതികരിച്ചു.
ഓട്ടോമേറ്റഡ് സെയിൽസ് മെസ്സേജുകൾ അയക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ പോലും കമ്പനികൾ ലംഘിക്കുന്നത് ഗൗരവകരമായ വിഷയമാണെന്ന് ടെക് ലോകം വിലയിരുത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

