ബിഗ് ടിക്കറ്റ് സീരീസ് 285-ൽ അഞ്ച് ഇന്ത്യൻ പ്രവാസികൾ 200 ഗ്രാം സ്വർണ്ണക്കട്ടികൾ സമ്മാനമായി നേടി. തെലങ്കാനയിൽ നിന്നുള്ള 44 വയസ്സുകാരനായ മുഹമ്മദ് തസീം ആണ് ഒരു വിജയി.
സൗദി അറേബ്യയിലാണ് തസീം 23 വർഷമായി ജീവിക്കുന്നത്. “ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് പറഞ്ഞത്.
ഇത് എന്റെ മൂന്നാമത്തെ മാത്രം പർച്ചേസ് ആണ്. പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ ടിക്കറ്റ് എടുക്കുകയായിരുന്നു.” – വിജയി പറഞ്ഞു.
ഇന്ത്യയിൽ ഉള്ളപ്പോഴാണ് ഡ്രോ നടന്നതെന്ന് തസീം പറയുന്നു. ലൈവ് സ്ട്രീമിലൂടെയാണ് വിജയിയായെന്ന് തിരിച്ചറിഞ്ഞത്.
വളരെ വേഗത്തിൽ സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തസീം പറഞ്ഞു. പൈലറ്റാകാൻ പഠിക്കുന്ന മകന്റെ വിദ്യാഭ്യാസത്തിന് സമ്മാനത്തുക ഉപയോഗിക്കാനാണ് തസീം ആഗ്രഹിക്കുന്നത്.
തമിഴ്നാട്ടുകാരനായ കാർത്തിക് കുമാർ ആണ് മറ്റൊരു വിജയി. കാർത്തിക്കും സൗദിയിലാണ് ജീവിക്കുന്നത്.
ആറു വർഷമായി കാർത്തിക് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. അഞ്ച് പേരുടെ സംഘമായാണ് ടിക്കറ്റ് എടുത്തത്.
ഇമെയിലിലൂടെയാണ് തനിക്ക് സമ്മാനം ലഭിച്ചതായി കാർത്തിക് തിരിച്ചറിഞ്ഞത്. വർഷങ്ങൾക്കുശേഷം സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷം തോന്നുന്നതായി കാർത്തിക് പറയുന്നു.
സമ്മാനത്തുക എല്ലാവർക്കുമായി വീതംവെക്കാനാണ് തീരുമാനം. അബുദാബിയിൽ താമസിക്കുന്ന സോളമൻ രാജയാണ് മൂന്നാമത്തെ വിജയി.
പത്ത് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. “ഞാൻ ഞെട്ടിപ്പോയി.
പിന്നീട് വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് ശരിക്കും സമ്മാനം കിട്ടിയതായി മനസ്സിലാക്കിയത്.” – വിജയി പ്രതികരിച്ചു. സ്വർണ്ണക്കട്ടി പണമായി മാറ്റാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
മലയാളിയായ ഒരു വിജയിയും സ്വർണ്ണസമ്മാനം നേടി. ഷാർജയിൽ താമസിക്കുന്ന രാജഗോപാൽ ചന്ദ്രനാണ് വിജയി.
പരിചയക്കാരായ 25 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. ബിഹാറിൽ നിന്നുള്ള മുഹമ്മദ് ഷഖിൽ ആണ് അവസാനത്തെ വിജയി.
അബുദാബിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് അദ്ദേഹം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ഷഖിൽ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.
25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.
ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം.
ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം.
നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.
ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

