
തൃശൂരിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ; കൊലപാതകമെന്ന് സൂചന, 20കാരൻ പിടിയിൽ
തൃശൂർ ∙ കുഴൂരില് കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് 20 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന് ഏബലിനെ ഇന്നു വൈകിട്ടാണ് കാണാതായത്. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഏബലിന്റെ മൃതദേഹം കണ്ടെത്തിയത്.
താണിശ്ശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച ഏബൽ. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാൾക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]