
കേരള സർവകലാശാലയിൽ കെഎസ്യു–എസ്എഫ്ഐ സംഘർഷം; കല്ലേറ്, ലാത്തിവീശി പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് . സംഘർഷത്തെ തുടർന്ന് . ലാത്തി ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ക്യാംപസിനകത്തുനിന്ന് പുറത്തേക്കും തിരിച്ചും പരസ്പരം കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് പാളയത്ത് ഗതാഗത തടസവുമുണ്ടായി.
അതിനിടെ, സെനറ്റ് തിരഞ്ഞെടുപ്പിൽ ഏഴു ജനറൽ സീറ്റിൽ ആറിലും എസ്എഫ്ഐ വിജയിച്ചു. വൈസ് ചെയർപേഴ്സൻ സീറ്റിൽ കെഎസ്യു ജയിച്ചു. 13 വർഷത്തിനുശേഷമാണ് വൈസ് ചെയർപേഴ്സൻ സ്ഥാനത്ത് കെഎസ്യു വിജയിക്കുന്നത്. കെഎസ്യു പ്രതിനിധികൾ 4 എക്സിക്യൂട്ടീവ് സ്ഥാനത്തും വിജയിച്ചിട്ടുണ്ട്. ഇതിൽ പ്രകോപിതരായ എസ്എഫ്ഐ വോട്ടെണ്ണൽ അട്ടിമറിക്കാനായി സംഘർഷമുണ്ടാക്കുകയാണെന്ന് കെഎസ്യു ആരോപിച്ചു. അതേസമയം, ക്യാംപസിനു പുറത്തുനിന്ന് കെഎസ്യു പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷത്തിനിടയിലും വോട്ടെണ്ണൽ തുടരുകയാണ്.