
കൽപറ്റ: വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ ലോണുകൾ എഴുതി തള്ളുന്ന കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശിക്കാൻ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ അവർ പരിശോധിക്കണം.
ലോണുകൾ എഴുതിത്തളളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്. എഴുതിത്തള്ളേണ്ടത് വലിയ തുകയല്ലെന്നും അനുഭവപൂർണ്ണമായ സമീപനമാണ് വയനാട് ദുരന്തബാധിതരോട് കേന്ദ്രസർക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തുനിന്നു ഉണ്ടാകേണ്ടതെന്നും ഇടക്കാല ഉത്തരവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]