
വീട്ടമ്മയെ അസഭ്യം പറയുകയും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർത്ത് അയൽവാസിയായ യുവാവ് ; വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കിടങ്ങൂർ പോലീസ് കിടങ്ങൂർ : വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും, വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. കിടങ്ങൂർ, കുറത്തേടത്ത് കടവ് പെരുമ്പാമ്പള്ളിക്കുന്നേൽ വീട്ടിൽ നിജോ ജോർജ് (39) ആണ് അറസ്റ്റിലായത്.
കിടങ്ങൂർ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഇയാളുടെ ഭാര്യ വഴിയിൽ വച്ച് വീട്ടമ്മയെ അസഭ്യം പറഞ്ഞത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു.
ഇതിനെ തുടർന്നുണ്ടായ വിരോധത്താലാണ് ഇയാൾ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. അമ്പലത്തിൽ പോയ വീട്ടമ്മയെ ഇയാൾ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.
അതിനുശേഷം ഇയാൾ വീട്ടമ്മയും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി വാതിലും, ജനലും, മുൻവശത്തെ ലൈറ്റുകളും അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, പെട്രോൾ ഉപയോഗിച്ച് വീടിന്റെ മുൻവശം കത്തിക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടങ്ങൂർ സ്റ്റേഷൻ എസ്.
എച്ച്. ഓ സതികുമാർ, എസ്.ഐ മാരായ സൗമ്യൻ വി.എസ്, ബിജു ചെറിയാൻ, സി.പി.ഓ മാരായ സന്തോഷ് കെ.
എസ്, ഗ്രിഗോറിയാസ് ജോസഫ്, അനീഷ്. എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]