
ന്യൂയോര്‍ക്ക്: ലോകമെങ്ങും ഇന്നും ചര്‍ച്ചയാകുന്ന സീരിസാണ് ഗെയിം ഓഫ് ത്രോൺസ്. 2019ലാണ് ഈ സീരിസ് അവസാനിച്ചത്. എന്നാല്‍ ഇപ്പോഴും ഇതിലെ കഥയും കഥാപാത്രങ്ങളും ചര്‍ച്ചയാകുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ജോൺ സ്നോ. കിരീടത്തിന്റെ യഥാര്‍ത്ഥ അവകാശിയായിട്ടും അവസാനം മതിലിന് അപ്പുറം ജോണ്‍ സ്നോ മറയുന്നയിടത്താണ് സീരിസ് അവസാനിച്ചത്.
അതിന് ശേഷം കിറ്റ് ഹാരിംഗ്ടണ്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിനായി ഒരു സീരിസ് ഒരുങ്ങുമെന്ന് പൊതുവില്‍ കരുതപ്പെട്ടിരുന്നു. 2022-ൽ ഇത് സംബന്ധിച്ച് ഗൌരവമായ ആലോചന എച്ച്ബിഒ നടത്തുന്നു എന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ജിഒടി ആരാധകര്‍ക്ക് നിരാശയാണ് ലഭിക്കുന്നത്.
സ്ക്രീൻ റാൻ്റുമായുള്ള ഒരു അഭിമുഖത്തിൽ 2022-ജോണ്‍ സ്നോയുടെ സീരിസ് സംബന്ധിച്ച് വന്ന വാര്‍ത്തയോട് ജോണ്‍ സ്നോയെ തന്നെ അവതരിപ്പിച്ച കിറ്റ് ഹാരിംഗ്ടണിന്റെ പ്രതികരണം വന്നതോടെയാണ് ഇത്. ഇത്തരം ഒരു ജോണ്‍ സ്നോ സ്പിന്‍ ഓഫിനായി ശ്രമം നടന്നതെങ്കിലും നല്ല കഥ ലഭിക്കാത്തതിനാല്‍ അത് ഉപേക്ഷിച്ച രീതിയിലാണ് ഇപ്പോള്‍ എന്നാണ് കിറ്റ് ഹാരിംഗ്ടണ്‍ പറയുന്നത്.
“നിലവിൽ ആലോചനയുണ്ട്. എന്നാല്‍ ശരിക്കുള്ള ഒരു കഥ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ, തൽക്കാലം ഈ പ്രൊജക്ടിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ ഭാവിയില്‍ വല്ല തീരുമാനവും വന്നേക്കും. എന്നാല്‍ ഇപ്പോള്‍ ഈ ഷോയില്‍ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ല” – കിറ്റ് ഹാരിംഗ്ടണ്‍ പറഞ്ഞു.
ഹൗസ് ഓഫ് ദി ഡ്രാഗൺ പ്രീക്വൽ സീരിസ് രണ്ടാം സീസണ് ജൂണ്‍ മാസത്തില്‍ എത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം എ നൈറ്റ് ഓഫ് സെവൻ കിംഗ്ഡംസ്: ദി ഹെഡ്ജ് നൈറ്റ് എന്ന സീരിസും അണിയറയില്‍ ഒരുങ്ങുന്നുണ്ട് ജോർജ്ജ് ആർആർ മാർട്ടിൻ്റെ കൃതികളെ അടിസ്ഥാനമാക്കിയാണ് ഈ സീരിസുകള്‍ ഒരുങ്ങുന്നത്.
Last Updated Apr 10, 2024, 11:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]