
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ ഒഴിവാക്കാൻ സി.പി.എം, ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസിൽ എസി മൊയ്തീനെ പ്രതിയാക്കിയില്ല.
തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സി.പി.എം ധാരണയിൽ എത്തി.
കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി. മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാമെന്നതാണ് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ. മൊയ്തീന്റെ നിക്ഷേപം കണ്ടുകെട്ടിയതിന്റെ രേഖയും അനിൽ അക്കര പുറത്തുവിട്ടു. ഒരു ബൂത്തിൽ നിന്ന് 15 കേഡർ വോട്ടുകൾ സി.പി.എം, ബി.ജെ.പിയ്ക്ക് മറിക്കുമെന്നും അനില്‍ അക്കര ആരോപിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍.
Last Updated Apr 9, 2024, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]