

വീണ്ടും ശശാങ്ക്- അശുതോഷ് കോംബോ…! കൈയെത്തും ദൂരത്ത് ജയം നഷ്ടം; പഞ്ചാബ് കിങ്സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്; പൊരുതിവീണ് പഞ്ചാബ്
ചണ്ഡീഗഡ്: ഐപിഎല്‍ പോയിന്റ് പട്ടികില്‍ അടുത്തടുത്ത സ്ഥാനങ്ങളിലുള്ളവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.
പഞ്ചാബിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ രണ്ടു റണ്‍സിനാണ് പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മി മറികടന്നത്. തൊട്ടുമുമ്പത്തെ കളിയിലേതു പോലെ ശശാങ്ക് സിങ് (25 ബോളില്‍ 46*), അശുതോഷ് ശര്‍മ (15 ബോളില്‍ 33*) ജോടി കിടിലന്‍ കൂട്ടുകെട്ടിലൂടെ പഞ്ചാബിനെ ജയത്തിനു തൊട്ടരികെ വരെയെത്തിച്ചു.
പക്ഷെ കൈയെത്തുംദൂരത്ത് ജയം നഷ്ടമായി.
പഞ്ചാബ് ആറു വിക്കറ്റിനു 114 റണ്‍സില്‍ നില്‍ക്കെയാണ് ഈ ജോടി ക്രീസില്‍ ഒന്നിച്ചത്. 66 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടുമായി സഖ്യം അവരെ കളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജയദേവ് ഉനാട്കട്ട് എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. പക്ഷെ 26 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 183 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ആറു വിക്കറ്റിനു 180 റണ്‍സെടുത്ത് കളി അടിയറവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]