
ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് നാളെ ഒരു മാസം തികയുകയാണ്. ഇതിനോടകം പല സംഭവവികാസങ്ങളും ഷോയ്ക്ക് അകത്ത് നടന്നു കഴിഞ്ഞു.
അതിൽ ഒന്നായിരുന്നു സിജോയെ മർദ്ധിച്ചതിന്റെ പേരിൽ അസി റോക്കി എന്ന മത്സരാർത്ഥിയെ പുറത്താക്കിയത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ റോക്കി പങ്കുവച്ചൊരു പോസ്റ്റ് ആണ് നിലവിൽ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ഇയാൾ ഉപയോഗിച്ച വാട്ടൽ ബോട്ടിൽ വിൽപ്പനയ്ക്ക് വച്ചു എന്നതാണ് അത്.
അതും പത്ത് ലക്ഷം രൂപയ്ക്ക്. ബോട്ടിലിനെ കുറിച്ചുള്ള വിശദമായ വിവരവും റോക്കി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ, യഥാർത്ഥത്തിൽ റോക്കി ബോട്ടിൽ വിൽപ്പനയ്ക്ക് വച്ചോ എന്നും നോക്കാം. റെഡ് കളറിൻ ഉള്ളൊരു വാട്ടർ ബോട്ടിലാണ് ഇത്.
റോക്കി എന്നും നെവർ ബാക്ക് ഡൗൺ എന്നും എഴുതിയിട്ടും ഉണ്ട്. പിന്നാലെ ബുൾ, ലയൺ, ഹ്യൂമൺ, ഈഗിൾ, സ്നേക്ക് എന്നിവയുടെ ചിത്രങ്ങളും ബോട്ടിലിൽ ആലേഖനം ചെയ്തിട്ടുണ്ട് എന്നെല്ലാം റോക്കി പറയുന്നുണ്ട്. “ഞാൻ ഈ ബോട്ടിൽ വിൽക്കാൻ പോകുകയാണ്.
ചുമ്മാതെ കൊടുക്കില്ല. പത്ത് ലക്ഷം രൂപയ്ക്ക് ആണ് ഞാനിത് കൊടുക്കാൻ പോകുന്നത്.
പതിനാറ് ദിവസം ബിഗ് ബോസ് വീട്ടിൽ ഞാൻ വെള്ളം കുടിച്ചത് ഇതിലാണ്. അതുകൊണ്ട് ഞാൻ ഇതിന് ഇട്ടിരിക്കുന്ന വില പത്ത് ലക്ഷം ആണ്.
ഈ ബോട്ടിൽ വാങ്ങിക്കുന്നത് ആരായാലും അയാൾ ഈ ലോകത്ത് എവിടെ ആയിരുന്നാലും അവിടെ ചെന്ന് ഇത് കൊടുക്കുന്നതായിരിക്കും. അതാണ് ഇതിന്റെ ഒരു ചലഞ്ച്”, എന്നാണ് റോക്കി മുഖവുരയായി പറയുന്നത്. ‘ജോസച്ചായോ ഒരു സ്റ്റില്ലെങ്കിലും..’; ടർബോയ്ക്കായി കാത്തുകാത്ത് ആരാധകർ, ഒടുവിൽ അപ്ഡേറ്റോ ? ശേഷമാണ് യഥാർത്ഥത്തിൽ ബോട്ടിൽ വിൽക്കാൻ വച്ചോ എന്ന കാര്യത്തിൽ റോക്കി തീരുമാനം പറയുന്നത്.”ചില കാര്യങ്ങളുടെ വാല്യൂ അങ്ങനെയാണ്.
എനിക്ക് ഈ വാട്ടർ ബോട്ടിൽ വളരെ വാല്യൂ ഇള്ള ഒന്നാണ്. അല്ലാതെ കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല.ഈ ബോട്ടിൽ ഞാൻ ഒരിക്കലും മറക്കത്തില്ല.
എന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച ഷോയിൽ നിന്നും എനിക്ക് കിട്ടിയ സമ്മാനമാണിത്”, എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ വീഡിയോ വൈറൽ ആയതിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്ത് എത്തി.
9.5 ലക്ഷം രൂപയ്ക്ക് തരുമോ, ഇതെന്താ സ്വർണം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നെല്ലാമാണ് കമന്റുകൾ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. Last Updated Apr 9, 2024, 8:32 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]