
റിയാദ്: കഴിഞ്ഞ മാസം 24 ന് റിയാദ് പ്രവശ്യയിലെ അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി പ്രവർത്തകരായ ബി.ഹരിലാൽ. നൈസാം തൂലിക, അഫീഫ് മലയാളി സമാജം സെക്രട്ടറി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
ശനിയാഴ്ച റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇതിനകം നാട്ടിലെത്തിയ നൈസാം തൂലികയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നോർക്ക റൂട്സിന്റെ ആംബുലൻസിലാണ് പേട്ട ഭഗത്സിങ് റോഡിലുള്ള വീട്ടിൽ മൃതദേഹം എത്തിച്ചത്.
Read Also –
ഖസീമിലെ ഉനൈസയിൽ നിന്നും അഫീലേക്ക് തൊഴിലാളി കളുമായി പോയ വാഹനമാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോട്ടയം കൂവപ്പള്ളി സ്വദേശി ജോസ് എന്ന ജോൺ തോമസ് ബുധനാഴ്ച മരിച്ച വിവരം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്തു വരികയായിരുന്ന മഹേഷ്കുമാർ. അവിവാഹിതനാണ്. മാതാവ് സരസമ്മ. നാല് സഹോദരങ്ങൾ.
Last Updated Apr 9, 2024, 10:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]