
വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ആവേശം, വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വർഷങ്ങൾക്കു ശേഷം എന്നിവയുടെ പ്രീ സെയിൽ വിവരമാണ് പുറത്തുവരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം റിലീസിന് മൂന്ന് (ഇന്നും ചേർത്ത്) ദിവസം ബാക്കി നിൽക്കെ പ്രീ സെയിലിൽ ഒന്നാമത് ആവേശമാണ്. രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇതുവരെ 78 ലക്ഷം(567 ഷോ) ആണ് പ്രീ സെയിൽ.
വർഷങ്ങൾക്കു ശേഷത്തിന്റെ പ്രീ സെയിൽ 54 ലക്ഷം(564 ഷോ) ആണ്. റിപ്പോർട്ടുകൾ പ്രകാരം ഇന്നും നാളെയുമായി പ്രീ സെയിലിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എന്തായാലും വിഷു- പെരുന്നാൾ റിലീസ് ഏത് സിനിമകൾക്കൊപ്പം ആണെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആവേശം. അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. പ്രണവ് മോഹൻലാൽ, നിവിൻ പോളി, ധ്യാൻ ശ്രീനിവസാൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒപ്പം മറ്റനേകം താരങ്ങളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]