മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. റിയാലിറ്റി ഷോയിലൂടെ എത്തി ഇന്ന് സിനിമയിൽ അഭിനയിച്ചും അവതാരകയുടെ വേഷത്തിലും തിളങ്ങുന്ന മീനാക്ഷി പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
താൻ കാമുകനുമായി ബ്രേക്കപ്പായെന്നും മതപരമായ കാര്യങ്ങളാണ് അതിന് കാരണമെന്നും മീനാക്ഷി പറയുന്നു. പൊട്ടി കരയുന്ന വീഡിയോയും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.
‘അലക്സാ പ്ലേ ദേവി ഫ്രം ഞാന്‍ ഗന്ധര്വന്, എന്നാലും ഞാന്‍ ദൈവവിശ്വാസിയാണ്’ എന്ന് കുറിച്ചു കൊണ്ടാണ് തന്റെ സങ്കടനം താരം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ആശങ്ക പങ്കുവച്ചും ആശ്വാസ വാക്കുകളുമായും രംഗത്ത് എത്തിയത്.
സംഭവത്തിന്റെ ട്വിസ്റ്റ് ആകട്ടെ കമന്റ് സെക്ഷനിൽ മീനാക്ഷി രവീന്ദ്രൻ കുറിക്കുകയും ചെയ്തു. ‘എല്ലാവരും സമാധാനിക്കൂ.
ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല.
എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി. ഈ കരച്ചിൽ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്.
ആക്ടിങ്, ആക്ടിങ്’, എന്നാണ് മീനാക്ഷി കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരെത്തി.
‘ദൈവം കരയാറില്ല, കരയിക്കാറേ ഉള്ളൂ, പെണ്ണേ നീ നിർത്തിക്കോ, ഇത്രയും നല്ല അഭിനയ കഴിവ് ഉണ്ടായിരുന്നോ, നൈസ് ആയിട്ട് ഒഡിഷൻ നടത്തുവാണല്ലേ, ഫോണിൽ നോക്കി കരയാൻ ഒരു കഴിവ് വേണം’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഇത് തമാശയ്ക്ക് ചെയ്ത വീഡിയോ ആണെന്ന് അറിയാതെ ആശ്വാസ കമന്റിടുന്നവരും ധാരാളമാണ്.
നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ ആളാണ് മീനാക്ഷി രവീന്ദ്രന്. ഷോയിലെ താരത്തിന്റെ പെര്‍ഫോമന്‍സുകളും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.
പിന്നീട് തട്ടുംപുറത്ത് അച്യുതൻ എന്ന പടത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. തുടർന്ന് മാലിക്, ഹൃദയം, തോൽവി എഫ്.
സി തുടങ്ങിയ സിനിമകള്‍ അഭിനയിച്ചു. ബ്ലോക് ബസ്റ്റര്‍ ഹിറ്റായ പ്രേമലു ആണ് താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

