
ഇത് വ്യാജനല്ല, ഒറിജിനൽ; കരുവാരക്കുണ്ടിൽ വീണ്ടും കടുവാസാന്നിദ്ധ്യം ,കണ്ടത് റബർതോട്ടത്തിൽ
മലപ്പുറം: കരുവാരക്കുണ്ടിലെ റബർ തോട്ടത്തിൽ കടുവയെ കണ്ടതായി റിപ്പോർട്ട്. ജനവാസമുള്ള പ്രദേശമായ കേരള എസ്റ്റേറ്റ് മേഖലയിലെ റബർ തോട്ടത്തിലാണ് കടുവ എത്തിയത്. തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. എഴുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന പഴയകടയ്ക്കൽ യു.പി സ്കൂളിന് തൊട്ടടുത്താണ് കടുവയെ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]