ഇടുക്കി പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിച്ചു, കുരിശു നിർമ്മാണം റവന്യുവകുപ്പ് പൊളിച്ചു നീക്കി, പ്രദേശത്ത് നിരോധനാജ്ഞ ഇടുക്കി : ഇടുക്കി പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് റവന്യു വകുപ്പ് പൊളിച്ചുമാറ്റി, പീരുമേട് തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കുരിശ് പൊളിച്ച് മാറ്റിയത്. പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യു മന്ത്രി വ്യക്തമാക്കി.
കോൺക്രീറ്റിൽ തീർത്ത കുരിശ് മുറിച്ചുമാറ്റാൻ മൂന്നുമണിക്കൂറോളമെടുത്തു, പൊലീസിന്റെ സഹാ.ത്തോടെയാണ് റവന്യു വകുപ്പ് കുരിശ് പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. കട്ടറുകൾ ഉപയോഗിച്ചാണ് കുരിശ് പൊളിച്ചുമാറ്റിയത്.
കൈയേറ്റവുമായി ബന്ധപ്പെട്ട ആദ്യ നടപടിയാണ് ഇത്.
സ്ഥലത്തുണ്ടായിരുന്ന തേയിലച്ചെടികൾ പിഴുതുമാറ്റി അവിടെ വലിയ കുഴിയെടുത്താണ് കുരിശ് സ്ഥാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]