
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കിയിരുന്നു.
നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നിലവിലെ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സ്ത്രീയുടെ നിയമ ലംഘനങ്ങൾ നിരീക്ഷിച്ച അധികൃതര്‍ നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read Also – തൊഴിലാളികൾക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകണം; മുന്നറിയിപ്പുമായി കുവൈത്ത് മാൻപവർ അതോറിറ്റി
അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ഭരണകൂടത്തിന്റെ പരമാധികാര തീരുമാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അവരെ തടങ്കലിൽ വയ്ക്കുകയും അവരുടെ ജന്മനാട്ടിലേക്ക് നാടുകടത്തുന്നതിനായി താൽക്കാലിക തടങ്കൽ കാര്യ വകുപ്പിലേക്ക് മാറ്റുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]