
മസ്കറ്റ്: ഇത്തവണയും പതിവ് തെറ്റിച്ചില്ല. പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാതനായ ഒമാനി പൗരന്റെ കാരണ്യത്തില്‍ നിരവധി പേർക്ക് ജയിൽ മോചനം സാധ്യമായി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ദാഹിറ ഗവര്‍ണറേറ്റിൽ നിന്നുള്ള ഒമാന്‍ സ്വദേശി തടവില്‍ കഴിയുന്നവരുടെ പിഴത്തുക അടച്ചു തീര്‍ത്ത് ഇവരുടെ മോചനത്തിന് വഴിയൊരുക്കുന്നത്.
ഇത്തവണം 49 തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. പിഴത്തുക അടയ്കകാൻ പണമില്ലാതെ ചെറിയ കുറ്റകൃത്യങ്ങൾക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒമാൻ ലോയേഴ്സ് അസോസിയേഷന് മോചനം സാധ്യമാക്കുന്ന ഫാക് കുർബ പദ്ധതിയുമായി സഹകരിച്ചാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒമാന്‍ പൗരനും ഈ കാരുണ്യ പ്രവൃത്തിയുടെ ഭാഗമായത്.
Read Also – ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അപകടം, വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ പ്രവാസി മലയാളി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]