
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലില്ലായിരുന്നുവെങ്കിലും കിരീടപ്പോരില്‍ ഗ്യാലറിയിലെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായൊരു ഇന്ത്യൻ താരമുണ്ടായിരുന്നു ഇന്നലെ. മറ്റാരുമല്ല സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലാണ് ഗ്യാലറിയിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും വൈറലായത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവേശകരമായി മുന്നേറുന്നതിനിടെയാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഗ്യാലറിയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹലും മത്സരം കാണാനിരിക്കുന്നത് ആരാധകര്‍ ശ്രദ്ധിച്ചത്. എന്നാല്‍ ക്യാമറകള്‍ ഒന്നു കൂടി ചാഹലിനിടുത്തേക്ക് പോയതോടെയാണ് കഥ മാറിയത്.
ചാഹലിനൊപ്പം ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെക്കുറിച്ചായി ആരാധകരുടെ പിന്നീടുള്ള ചര്‍ച്ച.കിവീസ് വിക്കറ്റുകള്‍ വീഴുന്നത് ആഘോഷിക്കുന്നതിനൊപ്പം അല്പസമയം ആരാധകര്‍ ചാഹലിന്റെ സുഹൃത്തിനെ സൈബറിടത്തില്‍ തിരയാനായും മാറ്റിവച്ചു. ഒടുവില്‍ അവര്‍ ആളെ കണ്ടെത്തുകയും ചെയ്തു.യൂട്യൂബര്‍ കൂടിയായ ആര്‍ജെ മഹാവേഷ് ആയിരുന്നു ചാഹലിനൊപ്പമുണ്ടായിരുന്ന സുന്ദരിയായ പെണ്‍കുട്ടി.
Chahal bhai 😭😭😭 pic.twitter.com/JBFVHt31Lw
— Anix patel (@anixxpatel) March 9, 2025
നേരത്തെയും ചാഹലിനൊപ്പം മഹാവേഷിനെ പലപ്പോഴും കണ്ടിട്ടുണ്ടെന്നും ആരാധകര്‍ കണ്ടുപിടിച്ചു. ഇരുവരും പ്രണയത്തിലെന്ന പ്രചാരണങ്ങള്‍ തള്ളി മഹാവേഷ് മുമ്പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ ട്രെന്‍ഡിങ്ങായി. ഏതായാലും ഇരുവരും ഒന്നിച്ച് സംസാരിക്കുന്നതും ഫോട്ടോക്ക് പോസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.പ്രണയത്തിലാണോ എന്ന സൈബറിടത്തിന്റെ സംശയത്തിന് ആരും കൃത്യം മറുപടി പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കുറച്ചുദിവസം കൂടി സോഷ്യല്‍ മീഡിയ ചഹലും സുഹൃത്തും ഭരിക്കുമെന്നുറപ്പ്.
Dhanashree Verma got trapped in Yuzvendra Chahal’s googly 😝
Dhanashree got clean bowled on Chahal’s 60 crore ball 🤣
So how did u all like the pairing of Chahal and Raj Mahvesh ?#INDvsNZ #yuzvendrachahal#dhanashree #ChampionsTrophy2025 #RohitSharma pic.twitter.com/KEf9UWqkMf
— Shailendra Patel (डीएलएड. बीटीसी. बेरोजगार) (@RoyalPa42701302) March 10, 2025
അലിഗഢ് സ്വദേശിയായ മഹാവേഷ് പ്രധാനമായും പ്രാങ്ക് വീഡിയോകളിലൂടെയാണ് യുട്യൂബറെന്ന നിലയില്‍ ശ്രദ്ധേയയായത്. യുട്യൂബര്‍ എന്നതിനുപരി റേഡിയോ മിര്‍ച്ചിയില്‍ റേഡിയോ ജോക്കി കൂടിയാണ് മഹാവേഷ്. നേരത്തെ ബിഗ് ബോസിലേക്കും ബോളിവുഡിലേക്കുമുള്ള ക്ഷണം മഹാവേഷ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ യുസ്വേന്ദ്ര ചാഹലാകട്ടെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി കളിക്കാനൊരുങ്ങുകയാണിപ്പോള്‍. ഭാര്യ ധനശ്രീ വര്‍മയുമായി ചാഹല്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]