
പാകിസ്ഥാൻ യാത്ര: മുന്നറിയിപ്പുമായി യു.എസ്
വാഷിംഗ്ടൺ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന പൗന്മാർക്ക് മുന്നറിയിപ്പുമായി യു.എസ്. തീവ്രവാദവും സായുധ സംഘങ്ങളുടെ ആക്രമണ സാദ്ധ്യതയും കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി, നിയന്ത്രണ രേഖ, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ മേഖലകളിലേക്കുള്ള യാത്രയ്ക്കെതിരെയാണ് മുന്നറിയിപ്പ്. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങളുണ്ടാകുന്ന മേഖലയാണ് ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]