
ട്രെയിൻ ഇടിച്ചു, അത്ഭുകരമായി രക്ഷപ്പെട്ട് യുവാവ്
ലിമ: മദ്യപിച്ച് അബോധാവസ്ഥയിൽ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിന് ട്രെയിൻ തട്ടിയിട്ടും അത്ഭുത രക്ഷ. പെറുവിലെ ലിമയിലെ അറ്റെ പട്ടണത്തിലാണ് സംഭവം. ജുവാൻ കാർലോസ് ടെല്ലോ (28) ആണ് രക്ഷപ്പെട്ടത്. രാത്രി ട്രാക്കിൽ ടെല്ലോ ഉറങ്ങിക്കിടക്കവെ ചരക്കു ട്രെയിൻ തട്ടുകയായിരുന്നു. ട്രെയിന് വേഗത കുറവായതിനാലും പെട്ടെന്ന് നിറുത്തിയതിനാലും ടെല്ലോ രക്ഷപെടുകയായിരുന്നു. ട്രെയിൻ മുന്നിലെത്തുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ടെല്ലോ ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ട്രെയിന്റെ അടിയിൽ പെട്ടു. ഏതാനും മീറ്ററുകൾ ടെല്ലോയെ ട്രെയിൻ വലിച്ചിഴച്ചു. ട്രെയിൻ നിറുത്തിയ ഉടൻ എഴുന്നേറ്റു മാറിയ ടെല്ലോ സമീപത്തെ റോഡിലേക്ക് ഇറങ്ങി. ടെല്ലോയുടെ ഇടതുകൈയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]