
വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപത്ത് ഞായറാഴ്ച ഏറ്റുമുട്ടല്‍ നടന്നു. യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ യുവാവിന് വെടിയേറ്റു.
വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസിന് അടുത്തായാണ് യുവാവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റമുട്ടല്‍ നടന്നത്. ആത്മഹത്യാ പ്രവണതയുള്ള ഒരു യുവാവ് വൈറ്റ് ഹൗസിന് സമീപത്തി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധവുമായി യുവാവിനെ കണ്ടെത്തിയത്. നിര്‍ത്തിയിട്ട
നിലയിലുള്ള ഇയാളുടെ വാഹനത്തിന് അടുത്തേക്ക് പോയ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ യുവാവിന് പരിക്കേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.
ഫ്ലോറിഡയിലായിരുന്നു. Read More:‘നിങ്ങള്‍ക്ക് സ്യൂട്ടില്ലേ?’ ട്രംപ് ചോദിച്ച ആ ജാക്കറ്റ് ചില്ലറക്കാരനല്ല, സെലൻസ്കി അത് ധരിക്കാൻ കാരണവുമുണ്ട്!
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]