

ചാരായവും കോടയുമായി കോട്ടയത്ത് മധ്യവയസ്കനും യുവാവും അറസ്റ്റിൽ; ജന്മദിനം ആഘോഷിക്കാൻ വാറ്റു ചാരായം ഉണ്ടാക്കുമ്പോഴാണ് ഇരുവരും പിടിയിലായത്
കോട്ടയം : ജൻമദിനം ആഘോഷിക്കാൻ വാറ്റുചാരായം ഉണ്ടാക്കിയ മധ്യവയസ്ക്കനും യുവാവും അറസ്റ്റിൽ. മരങ്ങാട്ടിൽ ജോസഫ് പത്രോസ് (62 ), അയൽവാസിയായ കൊച്ചു പറമ്പിൽ വീട്ടിൽ മനു മനോജ് (29) എന്നിവരാണ് പിടിയിലായത്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ ആർ ബിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരു ലിറ്റർ ചാരായവും , നാൽപത് ലിറ്റർ വാഷും, മൂന്ന് ലിറ്റർ സ്പെന്റ് വാഷും പിടിച്ചെടുത്തു.
വീടിന്റെ അടുക്കളയിൽ കുക്കറിൽ പ്രത്യേകം സജ്ജീകരിച്ച രീതിയിൽ ചാരായം നിർമ്മിച്ച് കുപ്പിയിൽ ശേഖരിക്കുമ്പോഴാണ് ഇവർ പിടിയിലായത്. മധ്യവയസ്കനായ പ്രതിയുടെ വീട്ടിൽ മറ്റ് ലഹരി ഉപയോഗവും , പാതിരാത്രിയിൽ അയൽക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ നൃത്തവും പാട്ടും പതിവായിരുന്നു. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് എക്സൈസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത് . ഇവർ ചാരായം വാറ്റി കുപ്പികളിലാക്കി വിൽപനയും നടത്തിയിരുന്നു. ഈ സംഘത്തിൽ ഇനിയും ആളുകൾ ഉള്ളതായി കരുതു ഇവർക്കായി വല വിരിച്ചതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
റെയ്ഡിൽ വിനോദ് പ്രിവന്റീവ് ഓഫീസർമാരായ ബൈജു മോൻ കെ സി. വിനോദ് കെ എൻ, രാജേഷ് .എസ ,നിഫി ജേക്കബ്, അരുൺ പി നായർ , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ് കെ ആർ , പ്രശോഭ് കെ , ശ്യാം ശശിധരൻ വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ മോൾ എം പി എക്സൈസ് ഡ്രൈവർ അനിൽ കെ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group