
മധ്യപ്രദേശിൽ യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു. പ്രതി രാജ്കുമാർ കോൾ (30) ജ്യേഷ്ഠൻ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം വനത്തിൽ ഒളിച്ച രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സത്ന ജില്ലയിലെ മൗഹർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങ് നടക്കുകയായിരുന്നു. പരിപാടി ആഘോഷമാക്കാൻ ഒരു ഡിജെയും ഒരുക്കി. രാത്രി വൈകിയത്തോടെ രാകേഷ് ഡിജെ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ രാജ്കുമാറിന് ഇത് ഇഷ്ടപ്പെട്ടില്ല. ഗാനം വീണ്ടും പ്ലേ ചെയ്യാൻ ഇയാൾ ഡിജെയോട് ആവശ്യപ്പെട്ടു. രാകേഷ് തടഞ്ഞതോടെ സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായി.
പ്രകോപിതനായ രാജ്കുമാർ വീട്ടിൽ ഉണ്ടായിരുന്ന മഴു കൊണ്ട് മൂത്ത സഹോദരനെ വെട്ടുകയായിരുന്നു. ശേഷം വീട്ടിൽ നിന്നും വനത്തിലേക്ക് ഇറങ്ങിയോടി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെയാണ് രാകേഷിൻ്റെ ഭാര്യ പൂജ കോൾ കോതി പൊലീസിൽ പരാതി നൽകിയത്.
പൊലീസ് വനത്തിൽ തെരച്ചിൽ നടത്തുകയും ബന്ധാശ്രമത്തിന് സമീപമുള്ള കലുങ്കിന് താഴെ ഒളിച്ചിരുന്ന രാജ്കുമാറിനെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Story Highlights: MP man hacks brother to death for stopping him from dancing at party
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]