
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത്. എന്നാൽ അതിൽ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട്. എന്തെന്നാൽ നമ്മൾ പകൽ സമയങ്ങളിൽ ജോലി ചെയ്തു രാത്രിയിൽ വിശ്രമിക്കുന്നവരാണ്.
രാത്രി സമയങ്ങളിൽ നമ്മുടെ വിശ്രമവേളകൾ ആക്കാൻ നമ്മുടെ ശരീരം അതിന്റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണ്. ഇത്തരം വേളകളിലാണ് നമ്മൾ വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മൾ മനസ്സിലാക്കുക. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം നമ്മൾ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരണമെന്ന് എംവിഡി നിര്‍ദേശിച്ചു.
അതേസമയം, ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളൂ. പക്ഷേ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Mar 10, 2024, 8:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]