
മലയാള സിനിമ ഇന്ന് ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചു കഴിഞ്ഞു. ലോകത്തിന്റെ ഏത് മേഖലയിൽ ചെന്നാലും മലയാളികൾ ഉണ്ടാകും എന്ന് പറയുമ്പോലെ രാജ്യമൊട്ടാകെ മലയാള സിനിമയെ ആഘോഷിക്കുകയാണ്. പണംവാരലിന് പുറമെ മലയാള സിനിമയെ ലോകം അംഗീകരിക്കുന്നു എന്നതിന്റെ ആഘോഷത്തിലാണ് കേരളക്കരയും. മഞ്ഞുമ്മൽ ബോയ്സ് അതിന് വലിയൊരു വഴിത്തിരിവാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതും. അക്കൂട്ടത്തിലേക്ക് വരുമെന്ന് ഏവരും പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ആടുജീവിതം.
വർഷങ്ങളോളം മലയാളികൾ കാത്തിരുന്ന ബ്ലെസി ചിത്രം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന ആടുജീവിതത്തിൽ, ഇതുവരെ ചെയ്യാത്ത ഗെറ്റപ്പുമായി അമ്പരപ്പിക്കുകയാണ് പൃഥ്വിരാജ്. ഇന്ന് റിലീസ് ചെയ്ത ട്രെയിലറിലെ നടന്റെ പ്രകടനം കണ്ട് പൃഥ്വിയുടെ കരിയർ ബെസ്റ്റ് എന്ന് പറയുകയാണ് ഏവരും. ലോക സിനിമയിൽ മലയാള സിനിമയെ ആടുജീവിതം അടയാളപ്പെടുത്തും എന്നാണ് ഏവരും പറയുന്നത്.
“പൃഥ്വിയുടെ കഷ്ടപ്പാടിന്റെ ഫലം കിട്ടും. ബ്ലെസിയുടെ വർഷങ്ങളായിട്ടുള്ള സ്വപ്നം, ഈ സിനിമ ഒന്ന് ഇറങ്ങിക്കോട്ടെ ലോകം കാണാൻ പോകുന്ന best പടം, ഈ കേസ് മഞ്ഞുമ്മൽ നിർത്തിയടത്ത് നിന്ന് ആടുജീവിതം തുടങ്ങും, ട്രെയിലർ കണ്ടപ്പോൾ ഒരു കര്യം മനസിലായി. അടുത്ത സീൻ മാറ്റാൻ പോകുന്ന ഐറ്റം. ഈ സീൻ മറ്റം അങ്ങ് ഓസ്കാറിലേക്ക്, ഈ മനുഷ്യന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കുന്നു. മലയാളത്തിൽ ഒരു നടൻ ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയും ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടാവില്ല. തീർച്ചയായും ഈ സിനിമയിലൂടെ ഓസ്കാറിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല, ഇത്തവണ സംസ്ഥാന, നാഷണൽ അവാർഡിനായി ആരും മത്സരിക്കണ്ട, അത് രാജുവേട്ടൻ ഇങ്ങെടുക്കുവാ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കച്ചമുറുക്കി ‘ടർബോ ജോസ്’ എത്തുന്നത് വെറുതെയല്ല ! ‘ജയിലർ, ലിയോ മോഡിലുള്ള ചിത്രമെ’ന്ന് നടൻ
മാർച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ബെന്യാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പട്ട പുസ്തകമാണ് അതേപേരിൽ സിനിമ ആക്കിയിരിക്കുന്നത്. എആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബ്ലെസി തന്നെയാണ്. എന്തായാലും മലയാള സിനിമയുടെ ചരിത്രത്താളുകൾ എഴുതിച്ചേർക്കാവുന്ന സിനിമയാകും ആടുജീവിതം എന്നാണ് വിലയിരുത്തപ്പെടുന്നത്.
Last Updated Mar 9, 2024, 9:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]