
ജയറാം നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ഓസ്ലര്. ജയറാമിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായും ഓസ്ലര് മാറി. ഒടിടിയില്‍ ഓസ്ലര് എത്തുന്നതിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ൃഅധികം വൈകാതെ ജയറാമിന്റെ ഓസ്ലര് ഒടിടിയില്‍ കാണാം എന്ന പുതിയ റിപ്പോർട്ട് ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും ജയറാം ചിത്രം പ്രദർശനത്തിനെത്തുകയെന്ന് വ്യക്തമാണ്. റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് 20ന് ഒടിടിയിൽ ജയറാമിന്റെ ഓസ്ലര് എത്തുമെന്നാണ് പുതുതായി ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഓസ്ലര്. രൂപത്തിലും ഭാവത്തിലും പുതിയൊരു ജയറാമിനെ ചിത്രത്തില്‍ കാണാനായി എന്നുമായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
ജയറാം നായകനായ എബ്രഹാം ഓസ്ലര് സിനിമ മികച്ച ഒരു മെഡിക്കല്‍ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആയിരുന്നു എന്നാണ് അഭിപ്രായങ്ങള്‍ ഉണ്ടായത്. എബ്രഹാം ഓസ്ലര് എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ജയറാം വേഷമിട്ടത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ജയറാമിന്റെ വമ്പൻ തിരിച്ചുവരവും എക്കാലത്തെയും ഹിറ്റുകളില്‍ ഒന്ന് ആകുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാമിന്റെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. അര്ജുൻ അശോകനും അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. രൂപവും ഭാവവും മാറി മികച്ച കഥാപാത്രമായി ജയറാം എത്തിയപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ജയറാമിന്റെ ഓസ്ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്കിയപ്പോള് നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.
Last Updated Mar 9, 2024, 6:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]