കൊളംബോ: ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് ആദ്യം ബാറ്റ് ചെയ്യും. കൊളംളോ, സിംഹളീസ് സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അമേരിക്കന്‍ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന് ഇറങ്ങുന്നത്. സല്മാന് മിര്‍സയ്ക്ക് പകരം വിവാദ സ്പിന്നര്‍ ഉസ്മാന് താരിഖിനെ ടീമില്‍ ഉള്‍പ്പെടുത്തി.
അമേരിക്ക രണ്ട് മാറ്റം വരുത്തി അലി ഖാന് പകരം എഹ്സാന്‍ ആദില്‍ ടീമിലെത്തി. സായ്തേജ മുക്കാമല്ലയും പുറത്തായി.
ഷയാന്‍ ജഹാഗിര്‍ പകരം ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
പാകിസ്ഥാന്: സയിം അയൂബ്, സാഹിബ്സാദ ഫര്ഹാന്, സല്മാന് അഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഉസ്മാന് ഖാന് (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, ഉസ്മാന് താരിഖ്, അബ്രാര്‍ അഹമ്മദ് അമേരിക്ക: ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ഷയാന്‍ ജഹാംഗീര്‍, മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജനെ, ഹര്‍മീത് സിംഗ്, മുഹമ്മദ് മൊഹ്സിന്‍, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ഇഹ്സാന്‍ ആദില്‍, സൗരഭ് നേത്രാവല്‍ക്കര്‍. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

