ആവാസവ്യൂഹം, പുരുഷപ്രേതം, സംഘർഷഘടന തുടങ്ങീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ത്. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കൃഷാന്ത്.
യുവതാരങ്ങളെ അണിനിരത്തി കൃഷാന്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മസ്തിഷ്ക മരണം’ തിയേറ്ററുകളിൽ എത്തുകയാണ്. ഫെബ്രുവരി 27 നാണ് ചിത്രം റിലീസാവുന്നത്.
നേരത്തെ മോഹൻലാൽ- കൃഷാന്ത് ചിത്രം വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ചർച്ചകളിലേക്ക് കടന്നിട്ടുണ്ടെന്നായിരുന്നു കൃഷാന്ത് അന്ന് പറഞ്ഞത്.
നേരത്തെ മോഹൻലാൽ- മേജർ രവി സിനിമ വരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ദിലീഷ് പോത്തനോ, കൃഷാന്തോ, ജിത്തു മാധവനോ മോഹൻലാലിനെ വച്ച് സിനിമ ചെയ്യണം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും കമന്റ് ചെയ്യുന്നത്.
ഇപ്പോഴിതാ മോഹൻലാൽ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് കൃഷാന്ത്. ഒരു കഥ ചർച്ച ചെയ്തിരുന്നു, അതിന്റെ മറ്റ്കാര്യങ്ങൾ നടക്കുകയാണെന്നും കൃഷാന്ത് പറയുന്നു.
“ഒരു കഥ നമ്മൾ ഡിസ്ക്കസ് ചെയ്തിരുന്നു. അതിന്റെ ഫർദർ ഡെവലപ്മെന്റ്സിലേക്ക് കടന്നിട്ടുണ്ട്.
അതുപോലെ ഇൻട്രസ്റ്റിങ്ങായ കുറച്ച് തിരക്കഥകൾ കൂടി കിട്ടിയിട്ടുണ്ട്. അതും ചർച്ചയിലുണ്ട്.” കൃഷാന്ത് പറഞ്ഞു.
കൃഷാന്തിന്റെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. പ്രതീക്ഷയേകി മസ്തിഷ്ക മരണം 2046 ൽ കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് മസ്തിഷ്ക മരണത്തിന്റെ പ്രമേയം.
ഡിസ്റ്റോപ്യൻ സൈബർ പങ്ക് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 27 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും.
വിഎഫ്എക്സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ അഭിനയിച്ച കോമള താമര എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
വ്യത്യസ്തമായ ലുക്കിലായിരുന്നു ഈ ഗണത്തിൽ രജിഷ എത്തിയത്. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്.
ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, പിആർഒ- ശബരി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

