കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പൊലീസ് നടത്തിയ കർശന പരിശോധനയിൽ 18 പ്രവാസികൾ പിടിയിലായി. താമസ, -തൊഴിൽ നിയമങ്ങൾ ലംഘിച്ച അറബ്, ഏഷ്യൻ വംശജരായ വ്യക്തികളാണ് 24 മണിക്കൂറിനുള്ളിൽ നടന്ന പ്രത്യേക പരിശോധനയിൽ പിടിയിലായത്.
രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന തീവ്ര സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നടപടി. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട
വകുപ്പുകൾക്ക് കൈമാറി. അതേസമയം, മുബാറക് അൽ-കബീർ ഗവർണറേറ്റിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച സ്വദേശി പൗരനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.
പട്രോളിംഗിനിടെയാണ് ഇയാൾ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനം ഓടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

