![](https://newskerala.net/wp-content/uploads/2025/02/actor.1.3133343.jpg)
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനായി കോടിക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ നിരവധി രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടുന്നു. അടുത്തിടെ ജയസൂര്യ, സംയുക്ത തുടങ്ങിയ നിരവധി മലയാളി താരങ്ങളും മഹാകുംഭമേളയിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ഇപ്പോഴിതാ മറ്റൊരു പ്രശസ്ത നടൻ കുംഭമേളയിൽ എത്തിയ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ആരാണെന്ന് അല്ലേ? പ്രശസ്ത നടൻ വിജയ് ദേവരകൊണ്ടയാണ് അത്.
അമ്മ മാധവിയോടൊമാണ് താരം കുംഭമേളയിൽ എത്തിയത്. ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സിനിമ ഷൂട്ടിംഗിനിടെ ഇടവേള എടുത്താണ് താരം കുംഭമേളയിൽ പങ്കെടുത്തത്. കാവി വസ്ത്രങ്ങളും രുദ്രാക്ഷമാലയും ധരിച്ച് കൂപ്പുകെെകളുമായി തന്റെ അമ്മയ്ക്കൊപ്പം നിൽക്കുന്ന നടനെ ചിത്രങ്ങളിൽ കാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]