![](https://newskerala.net/wp-content/uploads/2025/02/police.1.3132403.jpg)
കൊച്ചി: തൃക്കാക്കരയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എ എസ് ഐക്ക് പരിക്ക്. തൃക്കാക്കര എ എസ് ഐ ഷിബിയ്ക്കാണ് പരിക്കേറ്റത്. കേസിൽ ഹിമാചൽ പ്രദേശ് സ്വദേശി ധനഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ധനഞ്ജയിൻ മദ്യലഹരിയിൽ അതിക്രമം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എസ് ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ പ്രതി ഒരു കല്ലെടുത്ത് എസ് ഐയുടെ തലയ്ക്കെറിയുകയായിരുന്നു. ചോര വാർന്ന നിലയിൽ എ എസ് ഐയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏഴ് തുന്നലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]