അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി പുതിയ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് ഇനി മുതല്‍ എയര്‍പോര്‍ട്ട് അറിയപ്പെടുക. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് പ്രാബല്യത്തിലായി.
ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് പേര് മാറ്റം. പുനര്നാമകരണത്തോട് അനുബന്ധിച്ച് സായിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി വെള്ളിയാഴ്ച മുതല്‍ ഈ മാസം 11വരെ നിരവധി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ റെസ്റ്റാറന്റുകള്‍, ഷോപ്പുകള്‍, കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളുമുണ്ടാകും.742,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. 4.5 കോടി യാത്രക്കാര്‍ക്കാണ് പ്രതിവര്‍ഷം സേവനം നല്‍കുന്നത്.
അതേസമയം യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൊരുക്കിയിട്ടുള്ളത്. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം, ബോര്‍ഡിങിന് വെറും മൂന്ന് സെക്കന്‍ഡ് മതി.
കാത്തിരുന്ന് മുഷിയാതെ അതിവേഗം ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സജ്ജമാക്കിയ ടെര്‍മിനല്‍ എയിലൂടെ ആയാസ രഹിത യാത്രയാണ് യാത്രക്കാര്‍ക്ക് ഒരുക്കുന്നത്. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. വെറും 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഒമ്പത് സ്ഥലങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും. നവംബര്‍ ഒന്നിനാണ് ടെര്‍മിനല്‍ എ തുറന്നു പ്രവര്‍ത്തിച്ചത്. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Feb 10, 2024, 1:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]