

നെഞ്ചുവേദനയെ തുടര്‍ന്ന് മുതിര്‍ന്ന നടൻ മിഥുൻ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിർന്ന നടൻ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹം നിലവില്‍ ചികിത്സയിലാണ്. ആരോഗ്യനില ആശങ്കാജനകമാണ് എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
മിഥുൻ ചക്രവർത്തിയുടെ കുടുംബം ഇക്കാര്യം സ്ഥിരീകരിക്കുകയോ ഔദ്യോഗിക പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മിഥുൻ ചക്രവർത്തിക്ക് 2024 ജനുവരിയില്‍ പദ്മഭൂഷണ്‍ ലഭിച്ചു. അടുത്തിടെ ‘ഡാൻസ് ബംഗ്ലാ ഡാൻസ്’ എന്ന ഷോയില്‍ ജഡ്ജ് ആയിരുന്നു. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലായി 350-ലധികം സിനിമകള്‍ വ്യാപിച്ചുകിടക്കുന്ന ശ്രദ്ധേയമായ കരിയർ ആണ് അദ്ദേഹത്തിന്റേത്. തനിക്ക് പത്മഭൂഷണ്‍ ലഭിക്കുന്നുവെന്ന് ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]