
ചെറുതോണി- അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമുള്ള വനിതാ ജീവനക്കാരുടെ പരാതിയില്‍ ഇടുക്കി നഗരംപാറ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.സി. വിനോദിനെ സസ്പെന്‍ഡ് ചെയ്തു.
നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിതാ ജീവനക്കാരെ മാനസികമായും തൊഴില്‍പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇതോടൊപ്പം പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതും പരിഗണിച്ചാണ് വനംവകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് ഡോ.പി. പുകഴേന്തി വിനോദിനെ സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി നഗരംപാറ റേഞ്ച് ഓഫിസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരാണ് പരാതി നല്‍കിയത്. റേഞ്ച് ഓഫിസര്‍ മുതല്‍ സി.സി.എഫ് വരെയുള്ളവര്‍ക്കാണ് പരാതി നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]