
പാമ്പുകൾ, പ്രത്യേകിച്ച് മൂർഖൻ പാമ്പുകൾ ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളിൽ പെടുന്നവയാണ്. ഇവയെക്കുറിച്ചുള്ള പരാമർശങ്ങൾ പോലും നമ്മെ ഏറെ ഭയപ്പെടുത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ബീഹാറിൽ നിന്ന് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ഒരു വീടിന്റെ കിടപ്പുമുറിയിൽ നിന്നും പിടികൂടിയത്, ഒന്നും രണ്ടുമല്ല അഞ്ച് മൂർഖൻ പാമ്പുകളെയാണ്.
ബാബൻ കുമാർ സിംഗ് എന്ന അധ്യാപകന്റെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. ബിഹാറിലെ ദുമാരി അദ്ദയിലെ ചപ്ര സദർ ബ്ലോക്ക് ഓഫീസ് പരിധിയിലെ താമസക്കാരനാണ് ഇദ്ദേഹം. പഴയ വീട് പൊളിച്ച് മാറ്റി പുതിയത് പണിയുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടിന്റെ തറ പൊളിച്ചു നീക്കുന്നതിനിടയിലാണ് നിർമാണത്തൊഴിലാളികൾ മൂർഖൻ പാമ്പിന് കൂട്ടത്തെ കണ്ടത്. ആദ്യം ഒരു പാമ്പിനെ മാത്രമാണ് തൊഴിലാളികൾ കണ്ടിരുന്നത്. അതിനെ പിടികൂടി വീണ്ടും പണി തുടങ്ങവെയാണ് മറ്റ് നാല് പാമ്പുകളെ കൂടി കണ്ടെത്തിയത്.
ഒരേ സമയം അഞ്ചോളം മൂർഖന്‍ പാമ്പുകളെ കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ പരിഭ്രാന്തരായി. എന്നാൽ തന്റെ വീടിന്റെ പരിസരത്ത് ഒരിക്കൽ പോലും പാമ്പുകളുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകനായ ബാബൻ പറയുന്നത്. മൂർഖന്മാരെ കണ്ടെത്തിയ ഉടൻ തന്നെ ബാബൻ അവയെ പിടികൂടാനായി ഫോർസ്റ്റ് ഗാർഡുകളുടെ സഹായം തേടി. ഫോറസ്റ്റ് ഗാർഡ് മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്നുവിട്ടു. സംഭവം നാട്ടുകാർ അറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് പാമ്പുകളെ കാണാനായി ഇവിടേയ്ക്ക് എത്തിയത്.
‘ഹോസ്റ്റല്‍ ജീവിതം’ അഥവാ ഇലക്ട്രിക് കെറ്റിലിലെ ചിക്കന്‍ കറി; വൈറലായി ഒരു വീഡിയോ !
രാജവെമ്പാലയും മൂർഖനും ഒന്നാണോ എന്ന ആശയക്കുഴപ്പം ചിലർ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ . A-Z ആനിമൽസ് ന്യൂസ് സൈറ്റ് അനുസരിച്ച് രാജവെമ്പാലയും മൂർഖനും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. രാജവെമ്പാലയ്ക്ക് 12-18 അടി നീളവും 4 മുതൽ 10 കിലോ വരെ ഭാരവുമുണ്ട്. എന്നാല്‍, മൂർഖന്‍ 2-10 അടി നീളവും 2 മുതൽ 4 കിലോവരെയുമാണ് ഭാരം. ഇരയെയോ ശത്രുക്കളെയോ ഭീഷണിപ്പെടുത്താനും നാലടി വരെ ഉയരാനും രാജവെമ്പാലകൾക്ക് കഴിയും. ഒറ്റ കൊത്തില്‍ തന്നെ ഒരു ആനയെ കൊല്ലാനുള്ള വിഷം ഈ സർപ്പങ്ങൾക്ക് ഉണ്ട്.
Last Updated Feb 9, 2024, 12:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]