തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ; 15 മുതല്‍ ബസുകള്‍ കടത്തിവിടും ; ഷോപ്പിങ്ങ് കോംപ്ലക്സ് പൊളിച്ചു നീക്കുകയും പേ ആന്റ് പാര്‍ക്കിങ്ങിന് തുറന്നു കൊടുക്കുകയും ചെയ്തതു വിവാദമായ സാഹചര്യത്തിലാണ് കൗണ്‍സില്‍ തീരുമാനം
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്റിലൂടെ 15 മുതല്‍ ബസുകള്‍ കടത്തിവിടും. ഷോപ്പിങ്ങ് കോംപ്ലക്്സ് പൊളിച്ചു നീക്കുകയും ഈ ഭാഗം പേ ആന്റ് പാര്‍ക്കിങ്ങിന് തുറന്നു കൊടുക്കുകയും ചെയ്തതു വിവാദമായ സാഹചര്യത്തിലയാണു കൗണ്‍സില്‍ തീരമാനം.
പഴയ പോലീസ് സ്റ്റേഷന് മൈതാനിയിലെ ടാക്സി സ്റ്റാന്റും ബസ് സ്റ്റാന്റ് മൈതാനത്തേയ്ക്കു മാറ്റുന്നതോടെ, ഇവിടെ നഗരസഭ ആരംഭിച്ച പേ ആന്റ് പാര്‍ക്ക് ഇല്ലാതാകും.കോടതി വിധിയെത്തുടര്‍ന്നു ഷോപ്പിങ്ങ് കോംപ്ലക്സ് പൊളിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ കയറുന്നത് ഒഴിവാക്കിയത്. പിന്നാലെ കച്ചവടക്കാരെയും ടാക്സിക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചശേഷവും ബസുകള്‍ കയറ്റാത്തതു മൂലം യാത്രക്കാര്‍ വലയുകയായിരുന്നു. സ്റ്റാന്‍ഡിനുപുറത്ത് തോന്നുന്നിടത്താണ് ബസുകള്‍ നിര്‍ത്തിയിരുന്നത്. ഇതുമൂലം ഗതാഗതകുരുക്കും പതിവായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാത്തിരിപ്പുകേന്ദ്രവും ഉണ്ടായിരുന്നില്ല. നിലവില്‍ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളില്ല. ഒരു ഭാഗത്ത് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനുമുണ്ട്. 15 മുതല്‍ ബസുകള്‍ കയറി തുടങ്ങുന്നതോടെ ഇതും രൂക്ഷമായ പരാതികള്‍ക്കു കാരണമാകും.പേ ആന്റ പാര്‍ക്ക് സംവിധാനം ഒരുക്കിയപ്പോള്‍ തന്നെ പൊടി ശല്യം രൂക്ഷമായിരുന്നു. ഇടവേളകളില്ലാതെ ബസുകള്‍ കയറി ഇറങ്ങി പോയി തുടങ്ങുന്നതോടെ പൊടി ശല്യം വര്‍ധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]