
രാജ്കോട്ട്: മകനും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് പിതാവ് അനിരുദ്ധ്സിങ് ജഡേജ. മരുമകളും ബിജെപി എംഎഎല്‍എയുമായ റിവാബ ജഡേജയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അനിരുദ്ധ്സിങ് ജഡേജ ദൈനിക് ഭാസ്കറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മകന് രവീന്ദ്ര ജഡജേയുമായും മരുമകള്‍ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല. ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. ഞാനിപ്പോള്‍ ജാംനഗറില്‍ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല-അനിരുദ്ധ് ജഡേജ പറഞ്ഞു.
അവനെന്റെ മകനാണ്. അത് ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം പൊള്ളുന്നുണ്ട്. അവന് വിവാഹം കഴിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ അഗ്രഹിക്കുകയാണ്. അവനൊരു ക്രിക്കറ്റ് താരമായി മാത്രം തുടര്‍ന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല.
വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്വത്തെല്ലാം റിവാബയുടെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കുടുംബം തകര്‍ത്തത് അവളാണ്. അവള്‍ക്ക് കുടുംബ ജീവിതം ആഗ്രഹമുണ്ടായിരുന്നില്ല. സ്വതന്ത്രമായി ജീവിക്കാനാണ് അവള് ആഗ്രഹിച്ചത്. ഞാന്‍ പറയുന്നതും ജഡേജയുടെ സഹോദരി പറയുന്നതും കളവാണെന്ന് അവര്‍ക്ക് പറയാം, പക്ഷെ കുടുംബത്തിലെ 50 പേരും എങ്ങനെയാണ് ഒരുപോലെ നുണപറയുക. കുടുംബാങ്ഹളുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല, വെറുപ്പ് മാത്രമാണുള്ളതെന്നും രവീന്ദ്രസിങ് ജഡേജ പറഞ്ഞു.
അതേസമയം, പിതാവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി നല്‍കിയും ഭാര്യ റിവാബ ജഡേജയെ പിന്തുണച്ചും രവീന്ദ്ര ജഡേജയും രംഗത്തെത്തി. അഭിമുഖത്തില്‍ പിതാവ് ആരോപിച്ച കാര്യങ്ങളെല്ലാം പ്രശ്നങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും കാര്യമില്ലാത്തത്തും വസ്തുതയില്ലാത്തതുമാണെന്നും ജഡേജ പറഞ്ഞു.
ദൈനിക് ഭാസ്കറിന് നല്കിയ മോശം അഭിമുഖത്തില്‍ പിതാവ് ആരോപിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. അത് ഒരു ഭാഗം മാത്രമാണ്. അത് ഞാന്‍ നിഷേധിക്കുന്നു. എന്റെ ഭാര്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള പിതാവിന്റെ ബോധപൂര്‍വമായ ശ്രമത്തെ ഞാന്‍ അപലപിക്കുന്നു. എനിക്കും ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ അതൊന്നും പരസ്യമായി പറഞ്ഞ് വിഴുപ്പലക്കാന്‍ താനില്ലെന്നും ജഡേജ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
Ravindra Jadeja’s father in last year’s interview about his son and daughter-in-law.
Via-:— Leg Gully 🏏 (@Seriouscricketr)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പമ്പരയിലെ ആദ്യ ടെസ്റ്റ് കളിച്ചശേഷം പരിക്കേറ്റ ജഡേജയിപ്പോള്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. 2016ലാണ് റിവാബയും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന റിവാബയും തമ്മില്‍ വിവാഹിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]