‘മഞ്ഞുരുക്കം’ പരീക്ഷകൾക്കുള്ള മുന്നൊരുക്കവും ഉപന്യാസ രചനാ മത്സരവും
മറിയപ്പള്ളി: ആദർശ് നഗർ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആത്മവിശ്വാസത്തോടെ പരീക്ഷകളെ സമീപിയ്ക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് അസോസിയേഷന്റെ നേതൃത്വത്തിൽ 5-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്നവർക്കായി ‘മഞ്ഞുരുക്കം-പരീക്ഷകൾക്കുള്ള മുന്നൊരുക്കം’ എന്ന പേരിൽ കുട്ടിക്കൂട്ടവും ഉപന്യാസ രചനാമത്സരവും സംഘടിപ്പിക്കുന്നു.
2024 ഫെബ്രുവരി 10 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ നാട്ടകം ഗവ. എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ. ആനന്ദ് രാജ് ആണ് ക്ലാസ് നയിക്കുന്നത്.
യു.പി., ഹൈസ്കുൾ, പ്ലസ് ടു എന്നി വിഭാഗത്തിലാണ് ഉപന്യാസ രചനാമത്സരം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനവും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് സുരേഷ് ബാബു 9495857009
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെക്രട്ടറി ഷാനവാസ് എസ്. എസ്. 9495525360