യുഎസിന്റെ ഭാഗമായ വടക്കന്‍ പസഫിക് കടലിലെ ഏകാന്തമായ ചെറുദ്വീപ് സമൂഹമാണ് ഹവായി. അമേരിക്കന്‍ വന്‍കരയില്‍ നിന്നും 3,200 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് ഈ ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും എട്ട് ദ്വീപുകള്‍ അടങ്ങിയ ഇവിടെ സജീവ അഗ്നിപര്‍വ്വത മേഖലയാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഹവായ് ദ്വീപില്‍ നിന്നുള്ള ഒരു വീഡിയോ അഗ്നിപര്‍വ്വത ലാവാ പ്രവാഹത്തിന്റെ മറ്റൊരു മുഖം കാണിച്ച് തരുന്നു. ഹവായിയിലെ ബിഗ് ഐലൻഡിലെ അഗ്നിപർവ്വതത്തിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പതിക്കുന്ന ലാവയുടെ വീഡിയോയായിരുന്നു അത്. ഈ ഉരുകിയ പ്രവാഹത്തെ ‘ഫയർഹോസ്’ (firehose) പ്രവാഹം എന്ന് വിളിക്കുന്നു.
അസാധാരണമായ വീഡിയോയില്‍ ഒരു ഉയര്‍ന്ന് പ്രദേശത്ത് നിന്നും താഴേയ്ക്ക് ലാവ ഒഴുകുന്നത് കാണിച്ചു. ലാവ താഴേക്ക് ഒഴുകുന്നതിന് അനുസരിച്ച് പുക പടലങ്ങള്‍ മുകളിലേക്ക് ഉയരുന്നു. ലാവ കടല്‍ വെള്ളത്തില്‍ പതിക്കുമ്പോള്‍ തണുക്കുകയും ഈ സമയം കടുത്ത പുക മുകളിലേക്ക് ഉയരുന്നതും വീഡിയോയില്‍ കാണാം. ‘ലാവ കടലുമായി സന്ധിക്കുന്നു’ എന്ന കുറിപ്പോടെ Science girl എന്ന എക്സ് അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. nteresting Channel എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ സയന്‍സ് ഗേള്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനകം ഒമ്പത് ലക്ഷത്തിലേറെ പേര് വീഡിയോ കണ്ടുകഴിഞ്ഞു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]