ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സണായി കോൺഗ്രസ്സിലെ ശോഭ വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു: ബിജെപിയിലെ ഇന്ദു രാജനെ പരാജയപ്പെടുത്തി:
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സണായി കോൺഗ്രസ്സിലെ ശോഭ വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. കൗൺസിലർ ഇന്ദു രാജനെ 7 നെതിരെ 16 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തെ 3 കൗൺസിലർമാർ തെരഞ്ഞെടുപ്പിന് ഹാജരായില്ല.
ഏക സ്വതന്ത്ര കൗൺസിലർ തെരഞ്ഞെടുപ്പിന് ഹാജരായെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ചെങ്ങന്നൂർ നഗരസഭ 15-ാം വാർഡ് കൗൺസിലർ ശോഭ വർഗ്ഗീസ് 3-ാം തവണയാണ് നഗരസഭാ ചെയർ പേഴ്സണാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group