
തിരുവന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് മോശം തുടക്കം. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്. രോഹന് കുന്നുമ്മല്‍ (19), രോഹന് പ്രേം (3) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിന് ബേബി (17), ജലജ് സക്സേന (40) എന്നിവരാണ് ക്രീസില്‍. സുരജ് ജെയ്സ്വാള്‍, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ സൂചിപ്പിക്കുന്നത് മോശം തുടക്കമായിരുന്നു കേരളത്തിന്. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന് മടങ്ങുന്നത്. മൂന്നാമതായി ക്രീസിലെത്തിയ രോഹന് പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയാണ് രോഹന് പ്രേം മടങ്ങുന്നത്. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന് ബേബി നല്ലരീതിയില്‍ പ്രതിരോധം തീര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. ഓപ്പണറായി എത്തിയ സക്സേന ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. സഞ്ജുവാണ് കേരളത്തെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഇന്നത്തെ മത്സരം സഞ്ജുവിന് നിര്‍ണായകമാണ്.
രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദ്, അഖിന് സത്താര്‍ എന്നിവര്‍ പുറത്തായി. ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന് എന്നിവരാണ് പകരമെത്തിയത്.
കേരളം: ജലജ് സക്സേന, രോഹന് കുന്നുമ്മല്‍, രോഹന് പ്രേം, സച്ചിന് ബേബി, സഞ്ജു സാംസണ് (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദ്ദീന്, ശ്രേയസ് ഗോപാല്‍, എം ഡി നിതീഷ്, അക്ഷയ് ചന്ദ്രന്, ബേസില്‍ എന്‍ പി, ബേസില്‍ തമ്പി.
Last Updated Feb 9, 2024, 11:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]