ദില്ലി : അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചു. ‘പഞ്ചകോശി പരിക്രമ’ പാതയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
പ്രദേശത്തെ ഹോം സ്റ്റേ , ഹോട്ടലുകൾ എന്നിവയ്ക്ക് മാംസാഹാരം വിളമ്പരുതെന്ന് നിർദ്ദേശം നൽകി. അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും മാംസാഹാരവും മദ്യവും നൽകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടെന്നും ഈ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള ‘രാം പഥ്’ പാതയിൽ മദ്യവും മാംസാഹാരവും വിൽപന നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പാതയിൽ ഇപ്പോഴും ഇരുപതിലധികം മദ്യവിൽപനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
“രാം പഥിലെ ഇറച്ചി കടകൾ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

