ന്യൂഡൽഹി: മഹാനായ പ്രാസംഗികനല്ലായിരുന്നിട്ടും ജനങ്ങളുമായി ആഴത്തിൽ ബന്ധപ്പെടാനും, വ്യക്തിത്വത്തിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യത്തെ ഒന്നിപ്പിക്കാനും ഗാന്ധിജിക്ക് കഴിവുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സ്ഥാപകൻ നിഖിൽ കാമത്തുമായുള്ള തന്റെ ആദ്യ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാന്ധി ഒരിക്കലും തൊപ്പി ധരിച്ചിരുന്നില്ല. എന്നിരുന്നാലും ലോകം ‘ഗാന്ധി തൊപ്പി’ എക്കാലവും ഓർക്കും. അതാണ് യഥാർത്ഥ ആശയവിനിമയത്തിന്റെയും നേതൃത്വത്തിന്റെയും ശക്തി. രാഷ്ട്രീയ പ്രവേശനം എളുപ്പമാണ്. എന്നാൽ വിജയം കൈവരിക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്.
രാഷ്ട്രീയത്തിൽ വിജയം കൈവരിക്കാൻ ആത്മസമർപ്പണം അത്യന്താപേക്ഷിതമാണ്. ജനങ്ങളുമായി അവരുടെ മോശം സമയങ്ങളിലും നല്ല സമയങ്ങളിലും ബന്ധം പുലർത്തണം. ഒരു ടീമംഗമായി പ്രവർത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. എല്ലാവരും അവരെ കേൾക്കുമെന്നും പ്രവൃത്തികളെ അനുകരിക്കുമെന്നും വിശ്വസിക്കുന്നരുണ്ടെങ്കിൽ അത് വിഢ്ഢിത്തമാണ്. അവർ ചില തിരഞ്ഞെടുപ്പുകൾ വിജയിക്കുമായിരിക്കും, എന്നാൽ അവർ ഒരു നല്ല നേതാവാകുമെന്നതിൽ ഗ്യാരണ്ടിയില്ല.
നല്ല പ്രാസംഗികരായ പ്രൊഫഷണൽ രാഷ്ട്രീയക്കാർക്ക് കുറച്ചുനാളത്തേയ്ക്ക് പ്രാധാന്യം ലഭിച്ചേക്കാം. എന്നാൽ അവർ ദീർഘകാലം നിലനിൽക്കില്ല. രാജ്യത്തിന് ഒരു ലക്ഷം ചെറുപ്പക്കാരായ രാഷ്ട്രീയക്കാരെ ആവശ്യമാണ്. രാജ്യസേവനമായിരിക്കണം അവരുടെ മുഖ്യലക്ഷ്യം. എടുക്കുക, നേടുക, നിർമിക്കുക എന്നതായിരിക്കരുത് രാഷ്ട്രീയം. അത്തരമൊരു സമീപനം ദീർഘകാലം നിലനിൽക്കാൻ സഹായിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം. എനിക്കും തെറ്റുകൾ പറ്റാറുണ്ട്, ഞാനും ഒരു മനുഷ്യനാണ്, ദൈവമല്ല. എന്റെ എല്ലാ കുടുംബാംഗങ്ങളുടെയും വസ്ത്രങ്ങൾ ഞാൻ അലക്കുമായിരുന്നു. അതിനാൽ തന്നെ കുളത്തിലേയ്ക്ക് പോകാൻ എനിക്ക് അനുവാദമുണ്ടായിരുന്നു’- മോദി പങ്കുവച്ചു.
പോഡ്കാസ്റ്റിന്റെ ട്രെയിലർ മോദി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങൾക്കായി ഇത് നിർമിച്ചപ്പോൾ ഞങ്ങൾ ആസ്വദിച്ചതുപോലെ നിങ്ങളും ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നു’- എന്ന കുറിപ്പോടെയാണ് മോദി ട്രെയിലർ പങ്കുവച്ചത്.