ബെര്‍ലിന്‍: 2024ലെ ചൂട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, എല്‍ നിനോ പ്രതിഭാസമാണ് ചുട്ടുപഴുപ്പിച്ച ആ ചൂടന്‍ ദിനങ്ങള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ ലോകത്ത് ഇന്നേവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്നാണ് ലോക കാലാവസ്ഥാ ഓര്ഗനൈസേഷന് അറിയിച്ചിരിക്കുന്നത്. വിവിധ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങള്‍ നടത്തിയ കണ്ടെത്തലുകളുടെ സമഗ്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടന്, ചൈന, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളിലെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ കൂടി പഠിച്ചാണ് നിഗമനത്തിലേക്ക് എത്തിയത്. കരയിലും സമുദ്രോപരിതലത്തിലും അസാധാരണമായ താപനിലയാണ് അനുഭവപ്പെട്ടതെന്നും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെയും ബാധിക്കുന്ന അതിതീവ്രമായ കാലാവസ്ഥ പ്രശ്നം, പ്രതീക്ഷകളെയും സ്വപ്നങ്ങളെയും നശിപ്പിക്കുന്നത് കണ്ടുവെന്നും ലോക കാലാവസ്ഥാ ഓര്ഗനൈസേഷന് വക്താവ് പറഞ്ഞു.
ആഗോളതലത്തില്‍ അംഗീകരിച്ച താപനിലയെ കഴിഞ്ഞ വര്‍ഷത്തെ ശരാശരി താപനില മറികടന്നുവെന്നാണ് കണ്ടെത്തല്‍. അന്തര്‍ദേശീയമായി അംഗീകരിച്ച 1.5 സെല്‍ഷ്യസ് താപനില എന്ന പരിധി ആദ്യമായി കഴിഞ്ഞ വര്‍ഷം മറികടന്നു. കഴിഞ്ഞ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ മാസങ്ങളിലെ ഉപരിതല വായുവിന്റെ ആഗോള ശരാശരി താപനില നേരത്തെയുണ്ടായിരുന്ന 1.54 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ കൂടുതലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ 123 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടുതല്‍ അനുഭവപ്പെട്ട വര്‍ഷമായി 2024 മാറിയിരുന്നു. കുറഞ്ഞ താപനില പോലും 0.90 സെല്‍ഷ്യസ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതാണ് ഇന്ത്യയിലെ കണക്ക്. 2024ല്‍ ഇന്ത്യയിലുടനീളമുള്ള ശരാശരി കര – ഉപരിതല വായുവിന്റെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.65 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചിരുന്നു.