പുതിയ വിശേഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. താൻ ഗർഭിണിയാണെന്ന വിശേഷമാണ് ദിയ ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം സന്തോഷം പങ്കിട്ടത്.
‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. നിങ്ങൾ ഊഹിച്ചത് ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയുന്നതുവരെ ഇക്കാര്യം രഹസ്യമാക്കി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ ഫോളോവേഴ്സും അനുഗ്രഹം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് അതോ ടീം ഗേളോ? നിങ്ങൾ എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെപ്തംബർ അഞ്ചിനായിരുന്നു ദിയയുടെയും തിരുനെൽവേലി സ്വദേശിയായ സോഫ്റ്റ്വെയർ എൻജീനിയർ അശ്വിൻ ഗണേശിന്റെയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ദിയ ഗർഭിണിയാണെന്ന തരത്തിൽ നേരത്തെ തന്നെ ഊഹാപോഹങ്ങൾ ഉയർന്നെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.