തമിഴ്നടൻ വിശാലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 12 വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്ന മദഗജരാജ എന്ന ചിത്രത്തിന്റെ പ്രമോഷനിൽ വിശാൽ ഏറെ ക്ഷീണിതനായി എത്തിയതോടൊണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സംസാരിക്കാനും മൈക്ക് പിടിക്കാനും ഏറെ പ്രയാസപ്പെടുന്ന വിശാലിനെയാണ് ദൃശ്യങ്ങളിൽ അന്ന് കാണാൻ സാധിച്ചത്.
കടുത്ത ഡിപ്രഷനും തലവേദനയും താരത്തെ അലട്ടുന്നുവെന്നായിരുന്നു അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ വിശാലിന്റെ ഈ അവസ്ഥ കണ്ട് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. തന്റെ ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ വാതിൽ മുട്ടിയവനാണ് വിശാലെന്നും ഈ അവസ്ഥയിൽ ഞാൻ സന്തോഷിക്കുന്നുവെന്നും സുചിത്ര ഒരു വീഡിയോയിൽ പറഞ്ഞു.
സുചിത്രയുടെ വാക്കുകളിലേക്ക്..
‘നിങ്ങൾ ആരാധകർ എല്ലാവരും വിലകുറഞ്ഞവരാണ്. നിങ്ങൾ ഇപ്പോഴും വിശാലിനോട് സഹതാപം കാണിക്കുന്നു. എനിക്ക് വർഷങ്ങൾക്ക് മുമ്പ് വിശാലിൽ നിന്നുണ്ടായ അനുഭവം ഞാൻ നിങ്ങളോട് പറയാം. എന്റെ ഭർത്താവ് കാർത്തിക്ക് വീട്ടിൽ ഇല്ലാത്ത ഒരു ദിവസം. ആരോ എന്റെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞാൻ തുറന്നപ്പോൾ പുറത്ത് ഒരു വൈൻ കുപ്പിയുമായി വിശാൽ നിൽക്കുന്നു. അദ്ദേഹം മദ്യ ലഹരിയിൽ ആയിരുന്നെന്ന് എനിക്ക് മനസിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാർത്തിക്ക് വീട്ടിലുണ്ടോ എന്ന് വിശാൽ എന്നോട് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു. പിന്നാലെ എന്നെ അകത്തേക്ക് കയറാൻ അനുവദിക്കണമെന്ന് പറഞ്ഞു. എന്നാൽ ഞാൻ സമ്മതിച്ചില്ല. കയ്യിലുണ്ടായിരുന്ന വൈൻ ബോട്ടിൽ എനിക്ക് നൽകി ഇതിന് വേണ്ടിയാണ് ഞാൻ വന്നതെന്ന് പറഞ്ഞു. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു, കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവിടെ അവസാനിപ്പിച്ചു. അവനെ ഇങ്ങനെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്’- സുചിത്ര പറഞ്ഞു.