കൊച്ചി : വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് പറവൂർ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. മൂർഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് ജഡ്ജി വി.ജ്യോതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2018 ജൂലൈ 30 ന് ആണ് സംഭവം. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് മോഷണശ്രമത്തിനിടയിൽ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.
വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു.
കൊല്ലത്ത് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ
തടിയിട്ടപറമ്പ് പോലിസ് ഇൻസ്പെക്ടർ ആയിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ളിക്ക് പ്പ്രോസിക്യൂട്ടർ എം.വി.ഷാജി ഹാജരായി. തടിയിട്ട പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എ.ആർ.ജയൻ പ്രോസിക്യൂഷൻ നടപടികളുടെ അസിസ്റ്റൻറായി പ്രവർത്തിച്ചു. നാപ്പതോളം സാക്ഷികളെ വിസ്തരിക്കുയുണ്ടായി. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചുകയറൽ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ.
Last Updated Jan 9, 2024, 7:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]